2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചെമ്മരത്തൂർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി നിർവ്വഹിച്ചു.
യോഗ സെന്റർ പ്രഖ്യാപനം ആയുർവേദ ഡി.എം.ഒ ഡോ.കെ.എം മൻസൂർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആരോഗ്യസ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ കെ.വി.ഷഹനാസ് ഉപഹാരം കൈമാറി. ജനപ്രതിനിധികളായ നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാൻ ,രഞ്ജിനി വെള്ളാച്ചേരി, പി.പി.രാജൻ, കെ.സി. നബീല, ടി.വി. സഫീറ, മെഡിക്കൽ ഓഫീസർ ഡോ. റുബീന ഷക്കീബ് എന്നിവർ സംസാരിച്ചു.