ജില്ലാ പഞ്ചായത്ത് 2022-2023 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും, ഉപകരണങ്ങളുടെ വിതരണവും സാക്ഷരതാ സംഗമവും ശനിയാഴ്ച്ച (മാർച്ച് 25 ) ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കും. രാവിലെ 10 ന് സാക്ഷരതാ സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.ജെ. ജോമി അദ്ധ്യക്ഷത വഹിക്കും. സാക്ഷരതാ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ദീപ ജെയിംസ് പദ്ധതി വിശദീകരണം നടത്തും. സാക്ഷരതാ മിഷൻ അസി. കോ-ഓഡിനേറ്റർ സുബൈദ സ്വാഗതം പറയും. തുടർന്ന് സാക്ഷരതാ പഠിതാക്കളുടെ വിവിധ കലാപരിപാടികൾ നടക്കും.

ഉച്ചക്ക് 12 ന് വിദ്യാഭ്യാസ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം ആമുഖ പ്രസംഗം നടത്തും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ പദ്ധതി വിശദീകരണം നടത്തും. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു മുഖ്യ പ്രഭാക്ഷണം നടത്തും. സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ദലീന സാക്ഷരത പഠിതാക്കളെ ആദരിക്കും

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ.ജോമി, റാണിക്കുട്ടി ജോർജ്ജ്,കെ.ജി.ഡോണോമാസ്റ്റർ, ആശ സനിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ , ശാരദ മോഹൻ, ഷൈനി ജോർജ്ജ്, എ.എസ്. അനിൽകുമാർ, .മനോജ് മൂത്തേടൻ എന്നിവർ ആശംസകൾ നേരും. ജില്ലാ പഞ്ചായത്ത് അംഗങ്ങളും വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി. പ്രകാശ് നന്ദി പറയും.