സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ലോക വന ദിനം, ലോക ജലദിനം, ലോക കാലാവസ്ഥാ ദിനം എന്നീ അന്തർദേശീയ ദിനാചരണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. മാർച്ച് 21, 22, 23 തീയതികളിലായി നടത്തിയ പ്രഭാഷണ പരമ്പരയിൽ കേരള വനഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എ.വി. രഘു, കേരള ജലവിഭവ വികസന വിനിയോഗ കേന്ദ്രം, എക്സിക്യൂട്ടീവ് ഡയറക്ടർ, ഡോ. മനോജ് പി സാമുവേൽ, കേരള കാർഷിക സർവകലാശാലയിലെ പ്രൊഫസർ ശാലിനി പിള്ള എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

             മാർച്ച് 21-23 ദിവസങ്ങളിലായി നടത്തിയ പ്രഭാഷണ പരമ്പരയിൽ കേരളത്തിലെയും ഇന്ത്യയിലെയും വ്യത്യസ്ത സർവകലാശാലകളിലും, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലുമുള്ള അധ്യാപകർ, വിദ്യാർഥികൾ, ശാസ്ത്രജ്ഞർ, ജൈവവൈവിധ്യ ബോർഡ് ഉദ്യോഗസ്ഥർ, ജില്ലാ കോ-ഓർഡിനേറ്റർമാർ, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ, ജൈവവൈവിധ്യ ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ് സ്വാഗത പ്രസംഗം നടത്തി. ഡോ. സി.എസ്. വിമൽകുമാർ (പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ), ഡോ. സുധീഷ് എൻ.പി (സയന്റിഫിക് ഓഫീസർ), ഡോ.അഖില എസ്. നായർ (സീനിയർ റിസർച്ച് ഓഫീസർ), ഡോ. കെ ശ്രീധരൻ (റിസർച്ച് ഓഫീസർ) എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. എ.വി. സന്തോഷ്കുമാർ നന്ദി പറഞ്ഞു.