മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടപ്പിലാക്കി വരുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഒറ്റത്തവണ പ്രീമിയം അടക്കണം. 510 രൂപയാണ് പ്രീമിയം തുക. 18 നും 70 ഇടയ്ക്കു പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കും സംഘം ജീവനക്കാര്‍ക്കും സംഘം ഭരണ സമിതി അംഗങ്ങള്‍ക്കും പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ അംഗങ്ങളായി ചേരുന്നവര്‍ക്ക് അപകട മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയില്‍ മാര്‍ച്ച് 31 വൈകിട്ട് മൂന്നു വരെ ചേരാമെന്ന് മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2222511, 9526041108, 9526041055 നമ്പറുകളില്‍ ബന്ധപ്പെടാം.