മികച്ച ജില്ലാ ആശുപത്രിക്കുള്ള കായകല്‍പ് പുരസ്‌കാരം എ എ റഹീം സ്മാരക ജില്ലാ ആശുപത്രി ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ വിശിഷ്ടാതിഥിയായി. 1957 ല്‍ സ്ഥാപിതമായ ആശുപ്രതി 537 കിടക്കകളോട് കൂടിയ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്നതിലുപരി കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ഡയാലിസിസ്, കാത്ത് ലാബ് തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുള്ള ഏക റഫറല്‍ കേന്ദ്രമാണ്. പ്രതിമാസം 55000 മുതല്‍ 60,000 വരെ ശരാശരി ഓ പിയും 18000 മുതല്‍ 20000 വരെ കാഷ്വാലിറ്റി സെന്‍സസും 550-580 വരെ സര്‍ജറികളും നടക്കുന്നു.

ദേശീയ ഗുണനിലവാര പരിശോധനയുടെ ഭാഗമായുള്ള കായകല്‍പ് 92.75 ശതമാനം മാര്‍ക്കോടെയും 95 ശതമാനത്തോടെ എന്‍ ക്യൂ എ എസ്, കൂടാതെ ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിക്കായി കായകല്‍പ്, എന്‍ ക്യു എ എസ്, കെ എ എസ് എച്ച് അവാര്‍ഡുകള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍, മുന്‍ വൈസ് പ്രസിഡന്റ് സുമലാല്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ അജിത, ആശുപത്രി സൂപ്രണ്ട് ഡോ ഡി വസന്ത ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്ധ്യ, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, ആര്‍ എം ഒ ഡോ അനുരൂപ് ശങ്കര്‍ എന്നിവരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഏറ്റുവാങ്ങി.