കൊച്ചി:  പ്രളയം മൂലം ഓഗസ്റ്റ് മാസത്തിലെ ചില പ്രവൃത്തി ദിവസങ്ങളില്‍ ചില എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട സാഹചര്യത്തില്‍   ഓഗസ്റ്റ് മാസത്തില്‍ ചെയ്യേണ്ടിയിരുന്ന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയുടെ സമയപരിധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കി. ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍/അധിക യോഗ്യത എന്നിവ ചേര്‍ത്ത് വെരിഫിക്കേഷന്‍ ഓഗസ്റ്റ് മാസത്തില്‍ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ നടത്തിയ തീയതി മുതല്‍ 60 ദിവസം വരെ എന്നുളളതില്‍ 30 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്ന്റ് എക്‌ചേഞ്ചുകളില്‍ ഹാജരായാല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ ലഭിക്കും.