തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന്റെ രണ്ടാം വാര്‍ഷികാഘോഷവും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും സുജിത്ത് വിജയന്‍പിള്ള എം എല്‍ എ നിര്‍വഹിച്ചു. ഉപയോഗ ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയാതെ പുനചംക്രമണവും പുനരുപയോഗവും സാധ്യമാക്കാമെന്ന് എം എല്‍ എ പറഞ്ഞു.

 

നടയ്ക്കാവ് മാര്‍ക്കറ്റ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ് സോമന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് വിമല്‍ രാജ്, ഷാജി എസ് പള്ളിപ്പാടന്‍, വൈസ് പ്രസിഡന്റ് കെ പ്രഭാകരന്‍ പിള്ള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ•ാരായ സജുമോന്‍ വാന്‍ഡ്രോസ്, സന്ധ്യാമോള്‍ , അപര്‍ണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ് എസ് പുല്യാഴം, ഉണ്ണികൃഷ്ണപിള്ള, എസ് സീതാലക്ഷമി, എസ് മീന, പി സ്മിത, ഐ സിന്ധു മോള്‍, സെക്രട്ടറി എസ് പ്രേം ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.