വ്യവസായ വകുപ്പ് വഴി നടപ്പിലാക്കിയ മാർജിൻ മണി വായ്പ കുടിശ്ശിക തീർപ്പാക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ജൂൺ മൂന്നു വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. ഈ പദ്ധതിയിലെ സംരംഭകർ മരണപ്പെടുകയും സംരംഭം പ്രവർത്തനരഹിതമായിരിക്കുന്നതും ആസ്തികൾ ഒന്നും നിലവിൽ ഇല്ലാത്തതുമായ യൂണിറ്റുകളുടെ മാർജിൻമണി വായ്പാ കുടിശ്ശിക തുക എഴുതിത്തള്ളും. കുടിശ്ശികയായുള്ള യൂണിറ്റുകൾ ജൂൺ മൂന്നിനു വൈകിട്ട്  അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2326756, 9188217001.