കോട്ടയം ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II(കാറ്റഗറി നമ്പർ 277/2018) തസ്തികയുടെ അഭിമുഖം എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ മാർച്ച് 31 ന് നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ഒ.ടി.ആർ പ്രൊഫൈൽ, എസ്. എം.എസ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. മേൽ നിർദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും അസൽ തിരിച്ചറിയൽ രേഖ, യോഗ്യതകൾ, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് / ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പ്രമാണങ്ങൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം ഉദ്യോഗാർത്ഥികൾ എറണാകുളം ജില്ലാ ഓഫീസിൽ ഹാജരാകണം.