വലിച്ചെറിയല്‍ മുക്ത കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി തിക്കോടി പഞ്ചായത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ ആരോഗ്യജാഗ്രത ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ പ്രനില സത്യന്‍, ആര്‍.വിശ്വന്‍ എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി.ഷക്കീല സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ. നീതു ടി.കെ, ജെ.എസ്.രമേഷ് എന്‍.എം.എച്ച്.ഐ ബൈജുലാല്‍, ഇ.ജെ.എച്ച്.ഐമാരായ ജോഗേഷ്, ഷിജി, ആരോഗ്യ പ്രവര്‍ത്തകരായ ബിന്ദു, സരോജിനി, ഗൗരി എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.