കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിനായി പുതുതായി നിർമ്മിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എൽ എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ റീത്ത, നയീമ കുളമുള്ളതിൽ, സ്ഥിരം സമിതി ചെയർമാൻമാരായ എം.പി കുഞ്ഞിരാമൻ, എൻ.കെ ലീല, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ സുരേഷ്, വി.എം. ചന്ദ്രൻ, പി സുരേഷ് ബാബു, പി.പി റഷീദ്, എൻ.പി ചന്ദ്രൻ, നീലിയോട്ട് നാണു, ബോബി മൂക്കൻതോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, അസിസ്റ്റന്റ് എക്സി. എഞ്ചിനീയർ അമിത മോൾ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സ്വാഗതവും ബിഡിഒ രാജീവ്.കെ.നന്ദിയും പറഞ്ഞു.