ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ തൊണ്ടിലകടവ് വേലങ്ങാട്ട് താഴം റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി ഉദ്ഘാടനം നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ എം സിന്ധു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റോഡ് കൺവീനർ എൻ. എം സുനിൽ കുമാർ, പി സുരേഷ് ബാബു, സൈതലവി എന്നിവർ സംസാരിച്ചു.