മുളന്തുരുത്തി ജി എച്ച് എസ് എസ്സിൽ വൈലോപ്പിള്ളി സ്മാരകം ഉദ്ഘാടനം ചെയ്തു
വൈലോപ്പിള്ളിക്ക് സ്മാരകമായി അദ്ദേഹത്തിന്റെ കവിതകൾ കൂടി ഉൾപ്പെടുത്തി പബ്ലിക് റഫറൻസ് ലൈബ്രറി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഇതിനായി പത്തു ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുളന്തുരുത്തി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച
വൈലോപ്പിളളി സ്മാരകത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ ഏറ്റവും ജനകീയവും കാവ്യ ഗുണസമ്പന്നവുമായ കവിത പിറന്ന ഈ ഇടത്തിൽ എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒത്തു കൂടാൻ ഇടമൊരുക്കും. സ്കൂള്‍ അധ്യയനത്തിനു തടസം വരാത്ത രീതിയിൽ സാംസ്കാരിക സദസ്, വിജ്ഞാന സദസ് എന്നിവയും ഭാവിയിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുമെന്നും പ്രസിഡൻ്റ് പറഞ്ഞു.
മാമ്പഴം കവിതയെ ആസ്പദമാക്കി സ്കൂൾ അങ്കണത്തിൽ അമ്മയും കുഞ്ഞും എന്ന പ്രതീകാത്മക ശിൽപം നിർമ്മിച്ച ശിൽപി ശിവദാസ് എടയ്ക്കാട്ടുവയലിനെ ചടങ്ങിൽ പ്രസിഡൻ്റ് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാരകം പൂർത്തീകരിച്ചത്.
മുളന്തുരുത്തി ഗവൺമെൻ്റ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരിക്കെ 1936- ലാണ് മാമ്പഴം കവിത വൈലോപ്പിളളി രചിച്ചത്.
വൈസ് പ്രസിഡന്റ് സനിതാ റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ , മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി എന്നിവർ മുഖ്യാതിഥിയായി. മുളന്തുരുത്തി, ജി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ ജി ഉല്ലാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ.ജോമി, റാണിക്കുട്ടി ജോർജ്,
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ,
എൽദോ ടോം പോൾ, ശാരദാ മോഹൻ, അനിത ടീച്ചർ, ദീപു കുഞ്ഞുകുട്ടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
ജയ്നി രാജു, കെ കെ അജി, ഷാജി മാധവൻ, ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് രതീഷ് . കെ. ദിവാകരൻ, അംഗങ്ങളായ മാണി ജോർജ് , ബിനി ഷാജി , ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ
ജോബി തോമസ്, ജോസഫ് അലക്സാണ്ടർ , എം സി . സുരേഷ്, സജി മുളന്തുരുത്തി, ജോളി പി. തോമസ്, സ്കൂൾ പ്രധാന അധ്യാപിക കെ കെ പ്രീതി, പിടിഎ പ്രസിഡന്റ് കെ എസ് സജീവ് തുടങ്ങിയവർ പങ്കെടുത്തു.