പട്ടികവർഗ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പട്ടികവർഗ വിഭാഗത്തിലെ നിയമബിരുദധാരികളായ യുവതീ-യുവാക്കൾക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ കേരള ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ്സിനു കീഴിൽ പ്രാക്ടീസ് നൽകുന്ന പരിശീലന പദ്ധതിക്ക് സർക്കാർ അനുമതിയായി. പ്രതിമാസം 18,000 രൂപയായിരിക്കും ഹോണറേറിയം. മൂന്ന് വർഷമായിരിക്കും ഇന്റേൺഷിപ്പ് കാലാവധി. അപേക്ഷകരിൽ നിന്നും സ്ക്രീനിങ് ടെസ്റ്റുകൾ നടത്തിയായിരിക്കും പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

             നിശ്ചിത യോഗ്യതയുള്ളതും (Degree in LLB, LLM)  താത്പര്യമുള്ളവരുമായ പട്ടികവർഗ നിയമബിരുദധാരികളിൽ പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജനനത്തീയതി, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ഏപ്രിൽ 10ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ പട്ടികവർഗ വികസന വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ സമർപ്പിക്കണം.

             വിശദവിവരങ്ങൾക്ക്: ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, വികാസ്ഭവൻ, നാലാം നില, പിൻകോഡ്- 695033, 0471 2303229. ടോൾ ഫ്രീ നം: 1800 425 2312. വെബ്സൈറ്റ്: www.stdd.kerala.gov.in