ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നാലാംപാദ അവലോകന യോഗം എ ഡി എമ്മിന്റെ ചേംബറിൽ ചേർന്നു. എ ഡി എം സി.മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടികളിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ കൂടുതലായി പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പിനെ കൂടി ഉൾപെടുത്താൻ എ ഡി എം നിർദേശിച്ചു. സാമൂഹിക നീതി വകുപ്പിനെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുവാനും ട്രാൻസ്‍ജൻഡർ സമൂഹത്തിനു ഗുണകരമാവും വിധം പ്രവർത്തനങ്ങൾ തയ്യാറാക്കാനും യോഗത്തിൽ തീരുമാനിച്ചു.

ആർ സെറ്റി ഡയറക്ടർ പ്രേംലാൽ കേശവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എൽ ഡി എം മുരളീധരൻ, പി ഡി പി എ യു ഓഫീസർ വിമൽ രാജ്, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.