കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന മേഖലയില്‍ നടപ്പിലാക്കുന്ന റിവോള്‍വിങ് ഫണ്ട് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. 2022-23 വര്‍ഷം ക്ഷീര വികസന മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ഷീര സംഘങ്ങൾക്കുള്ള റിവോള്‍വിങ് ഫണ്ട്.

ഒളവണ്ണ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ പറശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ സനില്‍കുമാര്‍ പി പദ്ധതി വിശദീകരണം നടത്തി. അഞ്ച് ക്ഷീര കര്‍ഷകര്‍ക്ക് സങ്കരയിനം പശുക്കളെ വാങ്ങിക്കുന്നതിന് പലിശരഹിത വായ്പയായി 40000 രൂപ വീതം വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റംല പുത്തലത്ത്, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷിനി ഹരിദാസ്, സെക്രട്ടറി വിജി ഒ, ചെറുവണ്ണൂര്‍ ക്ഷീര സംഘം പ്രസിഡന്റ് ബാബു സി എന്നിവര്‍ സംസാരിച്ചു.