കുറുവങ്ങാട് കാഞ്ഞാരി താഴെ – തച്ചിലേരി താഴെ റോഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു.

നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്.

29-ാം വാർഡ് കൗൺസിലർ വത്സരാജ് കേളോത്ത്, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ, മുൻ കൗൺസിലർമാരായ ടി.രാഘവൻ, എം.എം വിജയ, ഓറ റസിഡൻസ് അസോസിയേഷൻ പ്രതിനിധി പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ പ്രഭ ടീച്ചർ സ്വാഗതവും എ ഡി എഫ് സെക്രട്ടറി ഗിരിജ നന്ദിയും പറഞ്ഞു.