പെരുവയൽ ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പെരുവയൽ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലിൽ ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുള്ള 90 സെന്റ് സ്ഥലത്താണ് ഖാദി കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. ഇവിടെ നിലവിൽ 24 സ്ഥിരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എ.പി റീന, എം.എം പ്രസാദ് എന്നിവർ സംസാരിച്ചു. പ്രോജക്ട് ഓഫീസർ കെ ഷിബി സ്വാഗതവും സ്വാഗത സംഘം ചെയർമാൻ വി.കെ ജിതേഷ് നന്ദിയും പറഞ്ഞു.