മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച എൽ ഇ ഡി ബോർഡ് കാനത്തിൽ ജമീല എം എൽ എ പ്രകാശനം ചെയ്തു. പൊതു ജനങ്ങൾക്ക് ജൽ ജീവൻ മിഷന്റെ വിവിധ സേവനങ്ങളും വിവരങ്ങളും നൽകിക്കൊണ്ടുള്ള റണ്ണിങ് ഡിസ്‌പ്ലെ എൽ ഇ ഡി ബോർഡ് ജൽ ജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി പദ്ധതി നിർവഹണ സഹായ ഏജൻസിയായ മൂടാടി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഷീബ പാട്ടെരി, അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേർസൺ അഖില എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ കാനത്തിൽ ജമീല എം എൽ എ അംഗണവാടി കുട്ടികൾക്ക് ബാഗ് വിതരണവും നടത്തി.