സമ്പൂര്‍ണ്ണ ശുചിത്വ പരിപാടികളുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തില്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു. അമ്പത് വീടുകള്‍ക്ക് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ ഇവിടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ഹരിത കര്‍മ്മ സേനക്ക് അജൈവ മാലിന്യങ്ങള്‍ നല്‍കുക, യൂസര്‍ ഫീ കൃത്യമായി നല്‍കുക, മലിനജലം പുറത്തേക്ക് ഒഴുക്കാതിരിക്കുക, പൊതു സ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കുക തുടങ്ങിയവയാണ് ഉത്തരവാദിത്തങ്ങള്‍. പഞ്ചായത്തിലെ 3, 4, 5, 11, 12 വാര്‍ഡുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
പരിശീലന പരിപാടിയില്‍ ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രേവതി കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ എന്‍ തയ്യില്‍ ക്ലാസ്സെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ടി.പി.മനീഷ് കുമാര്‍, പ്രസാദ് വിലങ്ങില്‍, ജംഷിദ കെ, ബിന്ദു ടി.അസിസ്റ്റന്റ് സെക്രട്ടറി സുധീര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.