പേരാമ്പ്ര -താനിക്കണ്ടി -ചക്കിട്ടപ്പാറ റോഡിൽ കി.മീ. 0/000 നും 8/200 (ബാലൻസ് പ്രവൃത്തിയുടെ) ഭാഗമായി 0/000 മുതൽ കി.മി1/950 വരെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ മാർച്ച് 30 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു. പേരാമ്പ്രയിൽ നിന്നും താനിക്കണ്ടി വഴി ചക്കിട്ടപാറയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ പേരാമ്പ്ര- ചെമ്പ്ര റോഡ് വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.