ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന കുറുവങ്ങാട് ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിലെ പരിശീലനാർത്ഥികളുടെ ആവശ്യത്തിലേക്ക് അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുംക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകളിൽ ഓരോ ഐറ്റത്തിന് കോട്ട് ചെയ്യുന്ന തുകയും നികുതി ഉൾപ്പെടെ ആകെ തുകയും കാണിക്കേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 12 ന് ഉച്ചക്ക് 2 മണി. അന്നേദിവസം 3 മണിക്ക് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ട്രെയിനിംഗ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പാൾ, ഗവ. ഐ ടി ഐ (SCDD) കുറുവങ്ങാട്, പെരുവട്ടൂർ(പി ഒ), കൊയിലാണ്ടി, കോഴിക്കോട്, 673620 എന്ന വിലാസത്തിൽ അയക്കുകയോ, നേരിട്ട് എത്തിക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04962 621160,9747609089

വെബിനാർ

വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംരംഭകത്വ വികസന കേന്ദ്രമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റേൺഷിപ്പ് ഡെവലപ്മെന്റ് (KIED) ‘ഹ്യൂമൻ റിസർച്ച് മാനേജ്‌മെന്റ്’ എന്ന വിഷയത്തിൽ മാർച്ച് 31ന് വൈകുന്നേരം 5 മുതൽ 6 വരെ വെബിനാർ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322

 

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് ഡിടിപിസിക്ക് കീഴിൽ വിവിധ പ്രവർത്തികൾ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ നമ്പർ 02/DTPC/KKD/TDR/23. സാൻഡ് ബാങ്ക്സ് ബീച്ച് കഫ്റ്റീരിയ ആൻഡ് കംഫർട്ട് സ്റ്റേഷൻ EMD 50,000 രൂപ-റീ ടെണ്ടർ (പ്രവൃത്തി കാലാവധി 2 വർഷം). ഡി ടി പി സിയുടെ 2022-23 വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ്മാരിൽ നിന്നും ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 11 വരെ ടെണ്ടർ ഫോറം ലഭിക്കും. ഏപ്രിൽ 12 ന് ഉച്ചയ്ക്ക് ഒരു മണി വരെയാണ് ടെണ്ടർ സ്വീകരിക്കുക. ഏപ്രിൽ അന്നേദിവസം വൈകിട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് :0495 2720012