കുമരകത്ത് മാർച്ച് 30 മുതൽ ഏപ്രിൽ ഒമ്പത് വരെ നടക്കുന്ന ജി20 സമ്മേളനത്തോടനുബന്ധിച്ച് കുമരകം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ
അത്യാഹിതവിഭാഗം പ്രവർത്തിക്കുന്നതിനാൽ ഏപ്രിൽ നാല് വരെ ആശുപത്രി കോമ്പൗണ്ടിനകത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. ആശുപത്രിയിൽ വരുന്ന വാഹനങ്ങൾക്ക് ആശുപത്രിയുടെ പുറകിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.