ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച വില്ല്യരി – മറുമണ്ണ് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ നിർവഹിച്ചു. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്. ചടങ്ങിൽ പഞ്ചായത്തംഗം ബിന്ദു സജി അധ്യക്ഷത വഹിച്ചു. കെ.പി കുമാരൻ, അർജുൻ ദേവ്, രാജീവൻ നീലോത്ത് എന്നിവർ സംബന്ധിച്ചു.