ജില്ലാ സപ്ലൈ ഓഫീസ് ഏപ്രില്‍ മാസം മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് ഏഴ് കിലോഗ്രാം അരി വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനേതര നോണ്‍ സബ്സിഡി(എന്‍.പി.എന്‍.എസ്), മുന്‍ഗണനേതര സബ്സിഡി (എന്‍.പി.എസ്) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡ് ഒന്നിന് പരമാവധി രണ്ട് കിലോഗ്രാം എന്ന ക്രമത്തിലും എന്‍.പി.ഐ വിഭാഗത്തിന് ഒരു കിലോഗ്രാം എന്ന ക്രമത്തിലും ഏപ്രില്‍ മാസത്തെ ഫോര്‍ട്ടിഫൈഡ് ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കില്‍ ലഭിക്കും.
എ.എ.വൈ കാര്‍ഡിന് 30 കിലോഗ്രാം അരിയും മൂന്ന് കിലോഗ്രാം ഗോതമ്പ് സൗജന്യമായും രണ്ട് പാക്കറ്റ് ആട്ട വീതം ആറ് രൂപ നിരക്കിലും ലഭിക്കും. പി.എച്ച്.എച്ച് വിഭാഗത്തിന് ഒരു കാര്‍ഡിന് പരമാവധി മൂന്ന് പാക്കറ്റ് ആട്ട വീതം എട്ട് രൂപയ്ക്ക് ലഭിക്കും. ഒരംഗം മാത്രമുള്ള മുന്‍ഗണനാ കാര്‍ഡിന് നാല് കിലോഗ്രാം അരിയും ഒരു പാക്കറ്റ് ആട്ടയും രണ്ട് അംഗങ്ങളുള്ള കാര്‍ഡിന് എട്ട് കിലോഗ്രാം അരിയും രണ്ട് പാക്കറ്റ് ആട്ടയും മൂന്ന് അംഗളുള്ള കാര്‍ഡിന് 12 കിലോഗ്രാം അരിയും മൂന്ന് പാക്കറ്റ് ആട്ടയും നാല് അംഗങ്ങളുള്ള കാര്‍ഡിന് 16 കിലോഗ്രാം അരിയും മൂന്ന് പാക്കറ്റ് ആട്ടയും ഒരു കിലോഗ്രാം ഗോതമ്പും എന്ന ക്രമത്തില്‍ ലഭിക്കും. പി.എച്ച്.എച്ച് കാര്‍ഡിന് പരമാവധി മൂന്ന് പാക്കറ്റ് ആട്ട വിതരണം ചെയ്യും. ഫോണ്‍: 0491 2505541.