ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈബ്രറികള്‍ക്കുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനും വായനാശീലം വളര്‍ത്തുന്നതിനുമായി ‘ലൈബ്രറികള്‍ക്ക് ബാലസാഹിത്യകൃതികള്‍’ എന്ന പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് 100 ലൈബ്രറികള്‍ക്ക് ബാലസാഹിത്യകൃതികള്‍ നല്‍കി.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരി ഡോ. ഖദീജ മുംതാസ് മുഖ്യപ്രഭാഷണവും ലൈബ്രറികള്‍ക്കുള്ള പുസ്തക വിതരണവും നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഷാബിറ, സുധാകരന്‍, പി.സി നീതു, ശാലിനി കറുപ്പേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അനു വിനോദ്, ഷാനിബ, ഫിനാന്‍സ് ഓഫീസര്‍ പി. അനില്‍കുമാര്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.