തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിക്കുന്ന എല്ലാ പെൻഷൻ ഗുണഭോക്താക്കളും 2023 ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 നുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ കാർഡ് സഹിതം ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിംഗ് സാധ്യമാകാത്ത കിടപ്പു രോഗികളെ സംബന്ധിച്ച വിവരം സമീപത്തെ അക്ഷയ കേന്ദ്രത്തിൽ അറിയിച്ചാൽ അക്ഷയ പ്രതിനിധി വീട്ടിൽ എത്തി മസ്റ്ററിംഗ് ചെയ്യുന്നതാണ്. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുത്തുന്നവർ മാത്രം ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിംഗ് പരാജയപ്പെട്ടതിന്റെ പകർപ്പ്, ആധാർ ആർഡ് എന്നിവ സഹിതം നേരിട്ട് ബോർഡ് ജില്ലാ ഓഫീസിൽ ഹാജരാകണം.