പൊതുവിദ്യാഭ്യാസ വകുപ്പിൽ 2023 വർഷത്തിലെ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള (അക്കാദമിക്/മിനിസ്റ്റീരിയൽ) ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയാറാക്കുന്നു. ഇതിനായി 01/01/2020 മുതൽ 31/12/2022 വരെയുള്ള മൂന്ന് വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ (01/01/2020 മുതൽ 31/12/2021 വരെയുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട് മാന്വലായും 01/01/2022 മുതൽ 31/12/2022 വരെയുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ഓൺലൈൻ (സ്‌കോർ) മുഖേനയും) ഏപ്രിൽ 18ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ: www.education.kerala.gov.in ൽ ലഭ്യമാണ്.