തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദന്തരോഗ, ശിശുരോഗ വിഭാഗങ്ങളിൽ സ്പെഷ്യൽ ഒ.പി. പ്രവർത്തനമാരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും, ബുധനാഴ്ചയും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക്‌ ഒരു മണി വരെ ഡന്റൽ സർജന്മാരുടെ സേവനം ലഭിക്കും. തിങ്കൾ മുതൽ ശനിവരെ രാവിലെ ഒമ്പത് മുതൽ ഒരു മണി വരെ ശിശുരോഗ വിഭാഗത്തിന്റെ സേവനവും ലഭിക്കും.