പാലക്കാട്: വിവാഹ സത്ക്കാരം വേണ്ടെന്നുവെച്ച് 50,000 രൂപ മന്ത്രി എ.കെ ബാലന് കൈമാറി ചുനങ്ങാട് ‘വിശാലം’ വീട്ടില്‍ സി.വി വിജേഷ്  അഞ്ജു ദമ്പതികള്‍. വിജേഷ് മണ്ണാര്‍ക്കാട് ആര്‍.ടി.ഒയില്‍ ജീവനക്കാരനാണ്. സംസ്ഥാനത്തൊട്ടാകെ പ്രളയം രൂക്ഷമായ ദിവസങ്ങള്‍ക്കിടയിലാണ് (ആഗസ്റ്റ് 18) ഇവരുടെ വിവാഹം നടന്നത്. അതിനാല്‍ വിവാഹ സല്‍ക്കാരം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.