ആറന്മുള ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022-23 പ്രകാരം എറ്റെടുത്ത 200 കുടുംബങ്ങള്‍ക്കുള്ള റിംഗ് കംമ്പോസ്റ്റ് യൂണിറ്റ് വിതരണ ഉദ്ഘാടനം ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി നിര്‍വഹിച്ചു. പഞ്ചായത്തും അക്രഡിറ്റഡ് എജന്‍സിയായ ഐആര്‍ടിസി പാലക്കാടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു യൂണിറ്റിന് 3300 രൂപ ചിലവില്‍ 10 ശതമാനം ഗുണഭോക്ത വിഹിതം ഉള്‍പ്പെടുത്തി ആണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് കുമാര്‍, വികസന സമിതി അധ്യക്ഷ രമാദേവി, ക്ഷേമകാര്യ അധ്യക്ഷ ഉഷാ രാജേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ദീപ നായര്‍, വാര്‍ഡ് അംഗങ്ങളായ പി.എം ശിവന്‍, ജോസ് തോമസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
