പതിനഞ്ചാം കേരളനിയമസഭയുടെ 2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റി ഏപ്രില്‍ 10ന് രാവിലെ 10.30ന് തൃശ്ശൂര്‍ ജില്ലയിലെ കേരള ബാങ്ക് ജവഹര്‍ലാല്‍, കണ്‍വെന്‍ഷന്‍ സെന്ററില്‍ യോഗം ചേരും. സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, ചെയര്‍മാനായ സെലക്ട് കമ്മിറ്റി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലെ പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ബോര്‍ഡ് മെമ്പേഴ്‌സ് എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. 2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റില്‍ (www.niyamasabha.org) ലഭ്യമാണ്. താല്പര്യമുളളവര്‍ക്ക് പ്രസ്തുത യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ (e-mail id- legislation.kla@gmail.com) സമിതി ചെയര്‍മാനോ നിയമസഭാ സെക്രട്ടറിക്കോ അയയ്ക്കാം.