കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ് ലൈൻ തയാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങൾക്കും പൊതു ജനങ്ങൾക്കും പങ്കെടുക്കാം. ലോഗോയ്ക്കും ടാഗ് ലൈനും 10,000 രൂപ വീതമാണ് സമ്മാനം. മേയ് 17ന് കുടുംബശ്രീ ദിനാഘോഷത്തോടനുബന്ധിച്ച് വിജയികൾക്ക് ഫലകമുൾപ്പെടെയുള്ള സമ്മാനം വിതരണം ചെയ്യും.
ലോഗോയും ടാഗ്‌ലൈനും ഇംഗ്‌ളീഷിലോ മലയാളത്തിലോ തയാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ, നൂതന തൊഴിൽ സാധ്യതകൾ എന്നിങ്ങനെ കുടുംബശ്രീയുടെ വളർച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതും ഭാവി വികസന കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതും ലളിതവും പ്രസക്തവുമാകണം സൃഷ്ടികൾ. എൻട്രികൾ ഏപ്രിൽ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിങ്ങ്, മെഡിക്കൽ കോളേജ്.പി.ഓ, തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.വിശദാംശങ്ങൾക്ക് www.kudumbashree.org/logo