തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ തമിഴ് അപ്രിന്റീസ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ആറു മാസത്തേക്കാണ് നിയമനം. പ്രതിമാസ സ്‌റ്റൈപന്റ് 6,000 രൂപ. യോഗ്യത: എസ്.എസ്.എല്‍.സി, സി.എല്‍.ഐ.എസ്.സി, തമിഴ് ഒരു വിഷയമായി പഠിക്കുകയോ, അല്ലെങ്കില്‍ തമിഴ് മാധ്യമത്തില്‍ വിദ്യാഭ്യാസം നേടുകയോ ചെയ്തിരിക്കണം. പ്രായപരിധി 18-36. യോഗ്യതയുള്ളവര്‍ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവ സഹിതം ഏപ്രില്‍ 11ന് രാവിലെ 10.30ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.