കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍ ആയ പ്രസന്നകുമാര്‍, സിന്ധു ലാല്‍, സിഡിഎസ് സെക്രട്ടറി പുഷ്പ വത്സകുമാര്‍, ചെയര്‍പേഴ്സണ്‍ വി എസ് ലീലാമ്മ, എഡിഎസ് പ്രസിഡന്റ് ഉഷ രാജേഷ്, മറ്റ് ജനപ്രതിനിധികള്‍, സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഷികത്തോട് അനുബന്ധിച്ച് കലാപരിപാടികളും നടന്നു.
![](https://prdlive.kerala.gov.in/wp-content/uploads/2023/04/Kuttoor-CDS-65x65.jpg)