തോട്ടഭാഗം ഗവ. എല്‍ പി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയായ സ്മാര്‍ട്ട്ക്ലാസ് റൂമിന്റെയും സ്‌കൂള്‍ വാര്‍ഷികത്തിന്റെയും പഠനോത്സവത്തിന്റെയും ഉദ്ഘാടനം കവിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് 2022-23 പദ്ധതി പ്രകാരമാണ് സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിച്ചത്. വാര്‍ഡ് അംഗം കെ ആര്‍ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റേച്ചല്‍ വി മാത്യു മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം പി ലതിക കുമാരി, ജനപ്രതിനിധികളായ സിന്ധു ആര്‍ സി നായര്‍, അനിതാ സജി, വി എസ് സിന്ധു ,സി എന്‍ അച്ചു, പ്രവീണ്‍ ഗോപി, ബിആര്‍സി ട്രെയിനര്‍ ജാസ്മിന്‍, അരുണ്‍ കുമാര്‍, രജനി മനോജ്, രേവതിക്കുട്ടി, പാര്‍വതി അന്തര്‍ജനം, തമ്പി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.