കാലവര്‍ഷക്കെടുതിയില്‍ കുണ്ടും കുഴിയുമായ റോഡ് ശ്രമദാനമായി നാട്ടുകാരുടെ കൂട്ടായ്മയില്‍ ഗതാഗതയോഗ്യമാക്കി. പരിയാരംകുന്ന് ജംഗ്ഷന്‍ മുതല്‍ കണിയാരം ടി.ടി.ഐ വരെയുള്ള റോഡാണ് പ്രദേശത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, സ്വാശ്രയസംഘങ്ങള്‍, ക്ലബ്ബുകള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് കുഴികളടച്ചും കാടുകള്‍ വെട്ടിമാറ്റിയും ഗതാഗതയോഗ്യമാക്കിയത്. നിത്യേന നിരവധി വാഹനങ്ങളും വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്ക് നാട്ടുകാര്‍ സ്വന്തം കൈയില്‍ നിന്നാണ് പണം ചെലവാക്കിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പ്രതിഭ ശശി, പി.വി ജോര്‍ജ്, എം. ജമാലുദ്ദീന്‍, പി. രാജന്‍, വി.സി അബ്രഹാം, ബിനു എന്നിവര്‍ നേതൃത്വം നല്‍കി.
