വയനാട്: ദുരിതബാധിതര്‍ക്ക് തലപ്പുഴ ടാക്‌സി ജീപ്പ് ഡ്രൈവര്‍മാരുടെ കൈത്താങ്ങ്. ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് ഡ്രൈവേഴ്‌സ് കൂട്ടായ്മ മാതൃകയായത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിധിശേഖരണം ഉദ്ഘാടനം ചെയ്തു. തലപ്പുഴ – മാനന്തവാടി റൂട്ടിലോടുന്ന പതിനഞ്ചിലധികം ടാക്‌സി ജീപ്പുകളുടെ ഒരു ദിവസത്തെ വരുമാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. മാനന്തവാടി ടാക്‌സി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് പങ്കെടുത്തു. ഡ്രൈവര്‍മാരായ രവി, ഇ.കെ. സതീഷ് കുമാര്‍, രമേശന്‍, രാജന്‍ കമ്പമല എന്നിവര്‍ നേതൃത്വം നല്‍കി.
