സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ രണ്ടാം എഡിഷൻ ‘യുവതയുടെ കേരളം’ കലാജാഥക്ക് ഏപ്രിൽ ഏഴ് വെള്ളിയാഴ്ച തുടക്കമാകും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലൂടെയും ഏപ്രിൽ 10 വരെയാണ് പര്യടനം നടത്തുക. ഏപ്രിൽ ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് പയ്യന്നൂർ സുബ്രഹ്മണ്യ ഷേണായി സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന കലാജാഥ പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്തെ അവതരണത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് കണ്ണൂർ കെ എസ് ആർ ടി സി സ്റ്റാൻഡിൽ എത്തിചേരും. ഔപചാരിക ഉദ്ഘാടനം കണ്ണൂരിൽ നടക്കും.
ഏപ്രിൽ എട്ടിന് ഉച്ചക്ക് രണ്ടിന് ഇരിട്ടി ബസ് സ്റ്റാൻഡ്, വൈകിട്ട് നാലിന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ സമാപിക്കും. ഏപ്രിൽ ഒമ്പതിന് ഉച്ചക്ക് രണ്ടിന് കൂത്തുപറമ്പ് ടൗൺ സ്‌ക്വയർ, നാലിന് മട്ടന്നൂർ ബസ് സ്റ്റാൻഡ്, വൈകിട്ട് ആറു മണിക്ക് അഴീക്കോട്. ഏപ്രിൽ 10 ന് രാവിലെ 10.30ന് ചക്കരക്കൽ ബസ് സ്റ്റാൻഡ്, ഉച്ചക്ക് രണ്ടു മണിക്ക് ചൊക്ലി ടൗൺ എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷം വൈകിട്ട് നാലു മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷനിലും പോലീസ് മൈതാനിയിലും പരിപാടി അവതരിപ്പിക്കും. പ്രശസ്ത നാടൻ പാട്ട് കലാകാരൻ ഷൈൻ വെങ്കിടങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന നാടൻപാട്ടും വികസന വീഡിയോ പ്രദർശനവുമാണ് കലാജാഥയിൽ ഉണ്ടാവുക.