ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ
പട്ടികജാതി വികസന വകുപ്പിൽ ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ ഗവ ഐ.ടി.ഐയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ) ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. മൂന്നു വർഷത്തെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയാണ് മിനിമം യോഗ്യത. പ്രതിമാസ വേതനം പരമാവധി 27,825 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഏപ്രിൽ 11 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2371451.
അപേക്ഷ തിയ്യതി ദീർഘിപ്പിച്ചു
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾ ടൈം) 2023- 25 ബാച്ചിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ തിയ്യതി ഏപ്രിൽ 13 വരെ ദീർഘിപ്പിച്ചു. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്,മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്പെഷലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും എസ്.സി /എസ്.ടി / ഒ.ഇ.സി /ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8547618290 / 9288130094.