തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കുഴൽക്കിണർ നിർമ്മാണ റിഗ്ഗുകൾ ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്യണം. നിലവിൽ രജിസ്‌ട്രേഷൻ ഉള്ളവർ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. അപേക്ഷാ ഫോം ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസിൽ നിന്ന് ലഭിക്കും. ഏപ്രിൽ 29 നകം അപേക്ഷ സമർപ്പിക്കണം.