അമ്പലപ്പുഴ: ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ചേതന ജനകീയ ലാബും. സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ അധീനതയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപമുള്ള ചേതന ജനകീയ ലാബ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.വിവിധ പരിശോധന ഫലങ്ങൾക്ക് 35 മുതൽ 65 ശതമാനം വരെ നിരക്ക് കുറച്ചുനൽകുന്ന ലാബാണിത്. ചേതന സെക്രട്ടറി എച്ച്.സലാമിൽ നിന്ന് പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ പണം ഏറ്റുവാങ്ങി. ലാബ് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ചേതന ട്രഷറർ എ.ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.