പാലക്കാട്: ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവ് എന്ന ബികോം വിദ്യാർത്ഥി, കാലുകൾ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ വിറ്റു കിട്ടിയ 5000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള സംഭാവനയായി മന്ത്രി എ.കെ ബാലന് കൈമാറി. ഗവ.ചിറ്റൂർ കോളെജിൽ മൂന്നാംവർഷ വിദ്യാർത്ഥിയാണ് പ്രണവ്.
ഇതിനു പുറമെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് , ആലത്തൂർ ഗ്രാമ പഞ്ചായത്ത് , കാവശ്ശേരി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് 10 ലക്ഷം രൂപയും മേലാർക്കോട് ഗ്രാമ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും സംഭാവനയായി നൽകി. കെ.പി കേശവമേനോൻ സ്്മാരകട്രസ്റ്റ് ഒരു ലക്ഷവും അത്തിപ്പൊറ്റയിൽ നിന്നുളള കാളമ്പത്ത് വിജയൻ എന്ന വ്യക്തി 1,25000 രൂപയും ,സേവ്യർ കിഴക്കഞ്ചേരി ഒരു ലക്ഷം രൂപയും സംഭാവനയായി നൽകി