പനങ്ങാട് ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. വൃത്തിയുള്ള വീടും പരിസരവും നാടിന്റെ സമ്പത്ത്, ഖരമാലിന്യ പരിപാലനം ജീവിതചര്യയാവട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വർധിച്ച് വരുന്ന ഖരമാലിന്യ വിപത്തിനെ കുറിച്ചും, പരിസര ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പൊതുസമൂഹത്തെ ബോധവൽക്കരിക്കലായിരുന്നു ജാഥയുടെ ലക്ഷ്യം.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.ശശി കണ്ണാടിപൊയിലിൽ ജാഥ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണനാണ് ജാഥയ്ക്ക് നേതൃത്വം നൽകിയത്. വികസനകാര്യ സമിതി ചെയർമാൻ ഷാജി.കെ. പണിക്കർ, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ കെ.കെ.പ്രകാശിനി, ആരോഗ്യ വിദ്യാഭ്യാസ കാര്യസമിതി ചെയർമാൻ ഹരീഷ് ത്രിവേണി, വാർഡ് അംഗങ്ങളായ കെ.പി ദിലീപ് കുമാർ , ഹെൽത്ത് ഇൻസ്പെക്ടർ അജിത് ലാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. വട്ടോളി ബസാറിൽ നടന്ന സമാപന സമ്മേളനത്തിൽ പഞ്ചായത്തംഗം റിജു പ്രസാദ് അധ്യക്ഷത വഹിച്ചു.