ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നവീകരിച്ച കുന്നമംഗലം പാലംതലക്കൽ റോഡ് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. ചടങ്ങിൽ ആരോ​ഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജോർജ്ജ് മണ്ഡപത്തിൽ, സാവിത്രി ബാബു, സുരേഷ് ഈന്തികുഴിയിൽ, വിമല മനക്കൽ എന്നിവർ സംസാരിച്ചു.