ഫറോക്ക് പേട്ട ഫാറൂഖ് കോളേജ് റോഡ് കി.മീ 0/000 മുതൽ 4/250 വരെ ബി.എം ആൻഡ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ ആറ് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഓൾഡ് മിലിറ്ററി റോഡിന്റെ കി.മീ 2/600 മുതൽ 5/950 വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.  പ്രവൃത്തി അവസാനിക്കുന്നത് വരെ നിയന്ത്രണം തുടരും.