റേഷൻ മണ്ണെണ്ണ വിതരണം

2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലേക്ക് എല്ലാ വൈദ്യുതീകരിക്കാത്ത കാർഡുകൾക്കും ഏപ്രിൽ, മേയ് മാസങ്ങളിൽ മൂന്നു ലിറ്റർ മണ്ണെണ്ണ വീതം മൊത്തം ആറ് ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിച്ച എല്ലാ എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും അനുവദിക്കുന്നതാണെന്ന് ജില്ലാ സപ്ലൈസ് ഓഫീസർ അറിയിച്ചു.

ക്വട്ടേഷൻ നോട്ടീസ്

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിലുള്ള വിറക് വാങ്ങുന്നതിനു നിബന്ധനകൾക്കു വിധേയമായി താല്പര്യമുള്ളവരിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നാളെ രാവിലെ 11 മണി വരെ സ്വീകരിക്കും. ലേലം നടത്തുന്ന തിയതി: 11ന് ഉച്ചയ്ക്ക് 12 മണി. ക്വട്ടേഷനുകൾ ഉച്ചയ്ക്ക് 12.30 ന് തുറക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ 1000 രൂപ നിരതദ്രവ്യം അടക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952741386

ക്വട്ടേഷൻ നോട്ടീസ്

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിൽ മുറിഞ്ഞുവീണ പ്ലാവ് വാങ്ങുന്നതിനു നിബന്ധനകൾക്കു വിധേയമായി താല്പര്യമുള്ളവരിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നാളെ രാവിലെ 11 മണി വരെ സ്വീകരിക്കും. ലേലം നടത്തുന്ന തിയതി: 11 ഉച്ചയ്ക്ക് 12 മണി. ക്വട്ടേഷനുകൾ  12. 30 ന് തുറക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ 1000 രൂപ നിരതദ്രവ്യം അടക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952741386, 04952741386