അറിയിപ്പ്

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ജില്ലാ ഓഫീസിൽ നിന്നും 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ പെൻഷൻ ഗുണഭോക്താക്കളും 2023 ജൂൺ 30ന് മുമ്പായി (ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും ഓഫീസിൽ നേരിട്ട് വന്നവരും ഉൾപ്പെടെ) അക്ഷയ സെന്റർ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം
ടെക്നോളജി താൽക്കാലികമായി പ്രൊജക്റ്റ്‌ അടിസ്ഥാനത്തിൽ നിയമനത്തിന് ടെക്സ്റ്റൈൽസ് ഡിസൈനർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിഫ്റ്റ്/ എൻ. ഐ.ഡിയിൽ നിന്ന് ഡിസൈനിങ് കോഴ്സ് വിജയിച്ചവർക്കും ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി, ഡിഗ്രി/ ഡിപ്ലോമ ലെവൽ കോഴ്സ് വിജയിച്ചവർക്കും അപേക്ഷിക്കാം. ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽ മൂന്ന് മുതൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. തപാൽ വഴിയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. ഇ-മെയിൽ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 19 വൈകുന്നേരം 5 മണിവരെ. അപേക്ഷകൾ അയക്കുന്ന കവറിന് പുറത്തു ‘ടെക്സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ ‘ എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0497 2835390