നവീകരിച്ച ചുഴലി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു. നാഷണൽ ഹെൽത്ത് മിഷന്റെ ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. ചുഴലിയിൽ നടന്ന ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

സെന്ററിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാവും. ജീവത ശൈലി രോഗങ്ങൾ, വിവിധ ഇനം ടെസ്റ്റുകൾ, രോഗീപരിചരണം മുതലായ സേവനങ്ങൾ സെന്ററിൽ ലഭിക്കും. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം കെ അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. അംബുജം,വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. സുമതി, വി.പി. ശശിധരൻ, എ. കെ. രവീന്ദ്രൻ, കെ. പി. ഗോപാലൻ, കെ.കെ. വിജീഷ്,  മെഡിക്കൽ ഓഫീസർ റോഷൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.