സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷനില്‍ (കെപ്‌കോയില്‍) ഫിനാന്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിജ്ഞാനം തുടങ്ങിയ വിവരങ്ങള്‍ക്ക് wwww.kepco.co.in, www.kepconews.blogspot.com സൈറ്റുകള്‍ സന്ദര്‍ശിക്കുക. വിശദമായ ബയോഡേറ്റ സഹിതം ഏപ്രില്‍ 24ന് വൈകിട്ട് നാലിനകം ‘ഡയറക്ടര്‍, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, റ്റി സി 30/697, പേട്ട, തിരുവനന്തപുരം – 695024 മേല്‍വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471 2478585, 2468585, 2477676.